KSTWU

മുഖപ്രസംഗം

നുണപ്രചരണങ്ങളെ കരുതിയിരിക്കുക
സുഹൃത്തുക്കളെ,
ശമ്പളപരിഷ്ക്കരണചര്‍ച്ച ഗതാഗതമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഈ മാസം 9 ന് നടക്കുകയാണ്. പ്രധാനതര്‍ക്കവിഷയങ്ങളില്‍ അനുകൂലതീരുമാന മുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലപണിമുടക്ക് നടത്താന്‍ അംഗീകൃത യൂണിയനു കള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പരസ്പരചര്‍ച്ചയും ധാരണയും ഉണ്ടായിട്ടുണ്ട്. ശമ്പളപരിഷ്ക്കരണത്തിനായി ടി.ഡി.എഫ് കഴിഞ്ഞ അഞ്ചരക്കൊല്ലമായി നടത്തുന്ന നിരന്തരസമരത്തിന്‍റെ തുടര്‍ച്ചയാണ് നവംബര്‍ 6 ലെ പണിമുടക്ക്. ഈ പണി മുടക്കിന്‍റെ വന്‍വിജയത്തില്‍ വെറളി പിടിച്ച ചില യൂണിയനുകളും, വ്യക്തികളും ദുഷ്ടലാക്കോടെ യൂണിയനെതിരേയും, നേതാക്കള്‍ക്കെതിരേയും നവമാദ്ധ്യമ ങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. കെ-സ്വിഫ്റ്റ് കമ്പനി ക്കെതിരെ നല്‍കിയ കേസില്‍ ഒത്തുകളിക്കുന്നു എന്നുപോലും ചിലര്‍ പ്രചരിപ്പിക്കുന്നു.
കെ-സ്വിഫ്റ്റ് കമ്പനി നടപ്പിലാക്കുമെന്ന് സര്‍ക്കാരും, ബിജു പ്രഭാകര്‍ ഐ.എ.എസ് ഉം വാശിയോടെ പ്രഖ്യാപിച്ചപ്പോള്‍, അതിനനുകൂലമായി ഭരണ യൂണിയനുകള്‍ പരസ്യമായി പിന്തുണച്ചപ്പോള്‍ ആദ്യമായി ബഹു: ഹൈക്കോടതിയെ സമീപിച്ചത് ടി.ഡി.എഫ് ആണ്. പ്രസിദ്ധ അഭിഭാഷകരായ കുര്യന്‍ ജോര്‍ജ്ജ് കണ്ണന്താനം (സീനിയര്‍), ബാബു ജോസഫ് കുറുവത്താഴ, എം.ജി.ശ്രീജിത്ത്, അര്‍ച്ചന എന്നീ അഭിഭാഷകരെത്തന്നെ നിയമപോരാട്ട ത്തിനിറക്കി. ടി.ഡി.എഫ് നല്‍കിയ ഡബ്ല്യു.പി.സി നം: 7077/21 നമ്പര്‍ കേസില്‍ പ്രാരംഭവാദം കേട്ട കോടതി കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനം സ്റ്റേ ചെയ്തു. കോവിഡ് കാലഘട്ടമായതിനാല്‍ ഈ കേസിന്‍റെ വാദങ്ങള്‍ പലതും നടന്നത് ഗൂഗി ളിലൂടെയായിരുന്നു. ടി.ഡി.എഫ് നല്‍കിയ ആ കേസില്ലായിരുന്നെ ങ്കില്‍ കെ-സ്വിഫ്റ്റ് ഇതിനകം യാഥാര്‍ത്ഥ്യമാവുകയും കെ.എസ്.ആര്‍.ടി.സി. യുടെ റൂട്ടും വസ്തു ക്കളും കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. കേസ് ഇപ്പോഴും ശക്തമായി നടക്കുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ റൂട്ടും ആസ്തിയുമൊക്കെ കമ്പനിക്ക് നല്‍കു മെന്ന് വാശിയോടെ പ്രഖ്യാപിച്ച മന്ത്രിയും, സി.എം.ഡി യും ഇപ്പോള്‍ അതു നടക്കില്ലെന്ന് ബോധ്യമായതോടെ നിലപാടുകള്‍ മാറ്റിപ്പറയുകയാണ്. ഇത് ടി.ഡി.എഫ് ന്‍റെ വിജയം തന്നെയാണ്. വന്‍ തുക ചിലവാക്കി കേസ് നടത്തുന്ന യൂണിയനേയും, നിരന്തരം കേസിന്‍റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളേയും ആത്മാര്‍ത്ഥമായി വാദിക്കുന്ന അഭിഭാഷകരേയും ആക്ഷേപിക്കുന്ന അപമാനിക്കുന്ന നുണപ്രചരണങ്ങളും ആരോപണങ്ങളുമായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അവ രുടെ ലക്ഷ്യം എന്താണെന്ന് ട്രാന്‍: തൊഴിലാളി തിരിച്ചറിയണം.
എന്‍.ഡി.ആര്‍ എന്‍.പി.എസ് യഥാസ്ഥലങ്ങളില്‍ സമയത്ത് അടയ്ക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ 4 കേസുകളാണ് ടി.ഡി.എഫ് നടത്തിയത്. ഒടുവില്‍ ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി കേസ് നം: ഡബ്ല്യു.പി.സി നം: 20324 ഓഫ് 2018(എം) വന്നിട്ടും നട പ്പാക്കാത്ത സി.എം.ഡി എം. പി.. ദിനേശ് ഐ.പി.എസ് നെതിരെ കോടതിയലക്ഷ്യത്തിന് യൂണിയന്‍ കേസു കൊടുത്തു. ഒടുവില്‍ എന്‍.പി.എസ് കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക അനുവദിച്ചു. താമസിയാതെയത് നല്‍കുമെന്ന് കോടതിയെ അറിയിച്ചു. എന്‍.ഡി.ആര്‍ കുടിശ്ശിക അടച്ചു.ഇപ്പോള്‍ മുടങ്ങാതെ അടയ്ക്കുകയും ചെയ്യുന്നു. ടി.ഡി.എഫ് നടത്തിയ നിയമ പോരാട്ടത്തിന്‍റെ ഫലം തന്നെയാണത്. രാജമാണിക്യം ഐ.എ.എസ്, ഡ്രൈവര്‍ കണ്ടക്ടര്‍ ഒന്നരഡ്യൂട്ടി നടപ്പാക്കിയ പ്പോളതിനെതിരെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകരെ നിരത്തി നടത്തി യത് 4 കേസുകളാണ്.( WPC 19644/17, WPC 23871/17, ഡബ്യു.എ 2037 ഓഫ് 2017, ഡബ്യു.എ 1994 ഓഫ് 2017). ബഹു ഡിവിഷന്‍ ബെഞ്ച് ഡ്യൂട്ടി പരിഷ് ക്കാരം തടഞ്ഞു.ഒന്നരഡ്യൂട്ടി നടപ്പാക്കുന്നതിനനുകൂലമായി കെ.എസ്.ആര്‍.ടി.ഇ.അ സി.എം.ഡി വിളിച്ച കോണ്‍ഫറന്‍സില്‍ നിലപാടെടുത്ത ആ നിമിഷം അതേ ദിവസം അവര്‍ കൂടി അംഗമായിരുന്ന ഐക്യസമര സമിതിയില്‍ നിന്നും ഇറങ്ങിപ്പോരുകയും കെ.എസ്.ടി വര്‍ക്കേഴ്സ് യൂണിയനും, കെ.എസ്.ടി ഡ്രൈവേഴ്സ് യൂണിയനും സ്വതന്ത്ര നിലപാടെടുത്ത് അതിനെതിരെ രംഗത്തു വരുകയും ചെയ്തു. ഡ്യൂട്ടി പരിഷ്ക്കാരം അങ്ങനെ പരാജയപ്പെടുത്തി. പക്ഷേ അന്ന് അംഗീകാരമില്ലാത്തതും പിന്നീടംഗീകാരം ലഭിച്ചതുമായ ബി.എം.എസ് യൂണിയന്‍ പണ്ടേ ഒന്നര ഡ്യൂട്ടിയെ പിന്തുണച്ച KSRTEA യോടൊപ്പം ചേര്‍ന്നതോടെ സി.എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് അതു നടപ്പാക്കി. 53% പിന്തുണ ഉറപ്പായതോടെ നിയമ പോരാട്ടത്തിന്‍റെ ശക്തി കുറച്ചു. തോല്‍ക്കാന്‍ വേണ്ടിയോ,പ്രചരണത്തിനു വേണ്ടിയോ യൂണിയന്‍ കേസു നല്‍കാറില്ല. നിസ്സാരഫീസുള്ള വക്കീലډാരെ വച്ച് കേസിന്‍റെ പിരിവു നടത്താറുമില്ല. ശമ്പളപരിഷ്ക്കാരം 3 മാസത്തിനകം നടപ്പാക്കണമെന്ന് കോടതി വിധി ചിലര്‍ വാങ്ങി പ്രചരിപ്പിച്ചിട്ട് 2 കൊല്ലമായി . പ്രൊമോഷന്‍റെ കാര്യത്തിലും, ഡ്യൂട്ടിപരിഷ്ക്കരണത്തിന്‍റെ പേരിലുമൊക്കെ ഇത്തരം ഗുണകരമല്ലാത്ത വിധികളുമായി പ്രചരണം നടത്തിക്കണ്ടതാണ്. നിയമസാദ്ധ്യത ഉള്ള കേസുകളുമായി മുന്‍ നിര വക്കീലډാരെ നിരത്തി വന്‍ തുക ചെലവാക്കി യൂണിയന്‍ നേടിയെടുത്ത കോട തിവിധികളെ നിസ്സാരവത്ക്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചരക്കൊല്ലത്തിനിടയില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി യൂണിയന്‍ നടത്തിയ 16 കേസുകളില്‍ ചിലതു മാത്രമാണ് ചൂണ്ടിക്കാണിച്ചത്. പ്രധാന അംഗീകൃത യൂണിയനും ഭരണയൂണിയനുകളും, സര്‍ ക്കാരിനെ പരസ്യമായി പിന്തുണച്ചിട്ടും തൊഴിലാളിയെ സംരക്ഷിച്ചത് ടി.ഡി.എഫ് കേസു കളാണ്. നിലപാടുകളാണ്. അംഗീകാരമുള്ള യൂണിയനും അംഗീകാരം ഇല്ലാത്ത യൂണിയനും ഏതു തൊഴിലാളിക്കും ഏതു വ്യക്തിക്കും ഇത്തരം കേസുകള്‍ കൊടു ക്കാമായിരുന്നു. ആരും അതിനു തയ്യാറായില്ല. ലക്ഷങ്ങളാണ് ഈ കേസുകള്‍ക്കായി യൂണിയന്‍ ചെലവാക്കിയത്. മറ്റു ചിലരെപ്പോലെ തൊഴിലാളികളില്‍ നിന്ന് കേസു നടത്താന്‍ പിരിവ് നടത്തിയുമില്ല. സ്വിഫ്റ്റ് കമ്പനി ഏതു രൂപത്തിലായാലും നടത്തിയേ പറ്റൂവെന്ന വാശിയിലാണ് സര്‍ക്കാരും CMD യും അവര്‍ക്കൊപ്പമാണ് ഇന്നും ഭരണ കക്ഷിയൂണിയനുകള്‍. ഇതിനെതിരെ പരമാവധി ശക്തിയുപയോഗിച്ച് ഏതറ്റം വരെയും യൂണിയന്‍ നിയമപോരാട്ടം നടത്തും. അത്തരം നീക്കത്തെ നിരുത്സാ ഹപ്പെടുത്തുന്ന നുണപ്രചരണങ്ങളെ ഗൗരവത്തോടെ നേരിടണം. നീതിപീഠം മാത്രമാണിനി ശരണം. യൂണിയനേയോ, യൂണിയന്‍ നേതാക്കളേയോ പറ്റി തെറ്റായ പ്രച രണം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നിയമപരമായും ക്രിമിനല്‍ ആയും കേസു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ നവമാദ്ധ്യമങ്ങളിലോ അല്ലാതെയോ ഇത്തരം പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ സഹിതം എത്തിക്കുന്നതിന് ശ്രദ്ധിക്കണം. ഒളിഞ്ഞിരുന്ന് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്ന വരെ പുറത്തുകൊണ്ടുവരുന്നതിനും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും സഹായിക്കണം. സ്നേഹപൂര്‍വ്വം

തിരുവനന്തപുരം ആര്‍.ശശിധരന്‍
7.12.2021 ജനറല്‍ സെക്രട്ടറി