സര്‍ക്കുലര്‍ നമ്പര്‍: 3/2022
ശമ്പളപരിഷ്ക്കരണകരാര് ഒപ്പിട്ടു
സുഹൃത്തേ,
ഇന്ന് (13.01.2022) വൈകിട്ട് സെക്രട്ടറിയേറ്റിലെ PR ചേംബറില്‍ വച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും അംഗീകൃതയൂണിയന് നേതാക്കളും പുതിയ ശമ്പളക്കരാറില്‍ ഒപ്പിട്ടു. TDF നു വേണ്ടി കരാറില്‍ ഒപ്പിട്ടത് പ്രസിഡന്റ് തമ്പാനൂര്‍ രവി EXMLA, വര്‍ക്കിംഗ് പ്രസിഡന്റ് ആര്.ശശിധരന്, ഖജാന്‍ജി സി.മുരുകന്, റ്റി.സോണി എന്നിവരായിരുന്നു. ഇന്നലെ രാത്രിയും കരാറിലെ ചില തര്‍ക്കവിഷയങ്ങളെക്കുറിച്ച് മന്ത്രിതലത്തിലും CMD തല ത്തിലും ചര്‍ച്ചകള്‍ തുടര്‍ന്നു. ഒടുവില്‍ തര്‍ക്കപ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന സര്‍ക്കാര്‍ നിലപാട് കരാറില്‍ എഴുതിച്ചേര്‍ക്കാന്‍ തയ്യാറായതോടെ അന്തിമകരാര്‍ ഒപ്പിടാമെന്ന സ്ഥിതിയിലെത്തി. തലസ്ഥാനത്തുള്‍പ്പെടെ വന്‍ തോതില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് രോഗഭീഷണി കരാര്‍ ഇനിയും വൈകിയാല്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് ഭയമുണ്ടാക്കിയിരുന്നു. 6 കൊല്ലമായി വൈകുന്ന കരാര്‍ ഇനിയും വൈകിപ്പിച്ച് മുതലെടുക്കാന്‍ വേണ്ടി ചില ഒറ്റയാന് മാരുടെ തെറ്റായ പ്രചരണങ്ങള്‍ അവഗണിച്ച് ഭൂരിപക്ഷം തൊഴിലാളികളും കരാര്‍ ഇനിയും വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.ആദ്യഘട്ടത്തില്‍ ശമ്പളക്കരാറിനുവേണ്ടി TDF ഒറ്റയ്ക്കു നടത്തിയ പോരാട്ടങ്ങളാണ് വിജയം കാണുകയും ചര്‍ച്ചയ്ക്കു തുടക്കം കുറിയ്ക്കുകയും ചെയ്തത്. എന്നാല്‍ ചര്‍ച്ച ഒരു ഘട്ടം കഴിഞ്ഞതോടെ മൂന്നുയൂണിയനുകളും ഒന്നിച്ച് ഒരു മനസ്സോടെ തൊഴിലാളികള്‍ക്കുവേണ്ടി നിലപാടെടുത്തു. അതുകൊണ്ടു മാത്ര മാണ് പരമാവധി മികച്ച ഈ കരാര്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്.
സ്വിഫ്റ്റ് അംഗീകരിച്ചാലേ ശമ്പളക്കരാര്‍ ചര്‍ച്ചയുള്ളൂവെന്ന് സര്ക്കാ രിന്റേയും മാനേജ്മെന്റിന്റേയും ആദ്യനിലപാട് TDF ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതോടെ കേസ് പിന്‍വലിക്കണമെന്നും സ്വിഫ്റ്റ് കമ്പനി കരാറില്‍ അംഗീ കരിച്ചു കൊടുക്കണമെന്നും മന്ത്രിയും CMD യും ആവശ്യപ്പെട്ടു.ആ ആവശ്യം TDF ഉം BMS യൂണിയനും ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തി. ഒന്നരഡ്യൂട്ടി പരിഷ്ക്കാരം, ബസ്-സ്റ്റാഫ് റേഷ്യോ 4.8 ആക്കിക്കുറയ്ക്കല്, ആശ്രിതനിയമനം നിര്‍ത്തലാക്കല്‍, മെക്കാനിക്കിന്റെ പിരിച്ചുവിടല്‍, വര്‍ക്ക്ഷോപ്പുകളും ഓഫീസുകളും 14 ലേക്ക് കുറയ്ക്കല്‍, യൂണിഫോറത്തിലെ പരസ്യം തുടങ്ങി നിരവധി ആവശ്യങ്ങള്‍ അംഗീകരിച്ച് തീരുമാനങ്ങളായി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് മാനേജ്മെന്റ് അവസാനം വരെ വാശി പിടിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച പലവട്ടം നിര്‍ത്തിവച്ചു.115% DA മാത്രമേ ലയിപ്പിക്കൂവെന്ന കടുത്ത വാശിയിലായിരുന്നു അവര്‍. ഇപ്പോള്‍ ലഭിക്കുന്ന DA 112 % ആണ്.എന്നാല്‍ നവംബര്‍ 6 ലെ TDF ഒറ്റയ്ക്കു നടത്തിയ പണിമുടക്കിന്റെ അഭൂത പൂര്‍വ്വമായ വിജയം സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും നിലപാടില്‍ മാറ്റം വരുത്തി.സര്‍ക്കാരില്‍ അനുവദിച്ച അവശേഷിക്കുന്ന DA കൂടി വേണമെന്ന മൂന്നു യൂണിയന്റെ നിലപാടും അംഗീകരിക്കാതെ ചര്‍ച്ച നിര്‍ത്തിവയ്ക്കുന്ന സ്ഥിതി സൃഷ്ടിച്ചു.
പെന്ഷന് പരിഷ്ക്കരണവും പുതിയ DA യും കരാറിനൊപ്പം വേണമെന്ന TDF നിലപാടെടുത്തപ്പോള്‍ ഈ ആവശ്യത്തില്‍ ഉറച്ചുനിന്നാല്‍ ഈ കരാര്‍ ചര്‍ച്ച ഇനി തുടരേണ്ടതില്ല അവസാനിപ്പിക്കാം എന്നുവരെ സര്‍ക്കാര്‍ നിലപാടറിയിച്ചു. ഇപ്പോള്‍ത്തന്നെ പെന്ഷന് പൂര്‍ണ്ണമായും ശമ്പളം ഭാഗികമായും നല്‍കുന്നത് സര് ക്കാരാണെന്നും അതിനാല്‍ കൂടുതല്‍ ബാധ്യത അംഗീകരിക്കാനാവില്ലെന്നും ധന വകുപ്പ് അതിശക്തമായ നിലപാടെടുത്തു. 137 % DA ലയനവും മാസ്റ്റര്‍ സ്കെയില്‍ തര്‍ക്കവും സ്തംഭിച്ച ചര്‍ച്ച പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി തന്നെ ഒരു ഘട്ടത്തില്‍ ഇടപെടേണ്ടിവന്നു. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ അതീവഗുരുതര സാമ്പത്തിക സ്ഥിതിയില്‍ മെച്ചപ്പെട്ട ശമ്പളപരിഷ്ക്കാരം പരമാവധി നേടിയെടുക്കാന്‍ കഴിഞ്ഞു. ഒരു കരാര്‍ നഷ്ടപ്പെട്ടെങ്കിലും 9 ല്‍ നിന്നും 11 ലേക്ക് എത്തിക്കാന്‍ (പൂര്‍ണ്ണമായ ല്ലെങ്കിലും) യൂണിയനുകളുടെ ഐക്യനിലപാടും സമ്മര്‍ദ്ദവും കൊണ്ടുകഴിഞ്ഞു.
പ്രതിമാസം 16 കോടിയുടെ അധികബാധ്യത ഈ കരാറിലൂടെ കോര്പ്പ റേഷനുണ്ടാകും. 4700 രൂപ മുതല്‍ 16000 രൂപ വരെ വര്‍ദ്ധന ഈ ശമ്പള പരിഷ്ക്കരണത്തിലൂടെ തൊഴിലാളിക്ക് ലഭിക്കും. ശമ്പളസ്കെയിലുകളെ സംബന്ധിച്ച തര്‍ക്കവും മിനിമം വര്‍ദ്ധന കൂടുതല്‍ വേണമെന്നും ഉള്ള യൂണിയനുകളുടെ ആവശ്യങ്ങളിലാണ് ചര്‍ച്ച അവസാനം സ്തംഭിച്ചത്. ഒടുവില്‍ സ്കെയിലുകളിലുള്ള പരാതികള്‍ തുടര്‍ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് കരാറില്‍ തന്നെ എഴുതി ച്ചേര്‍ക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറായി. അതോടുകൂടിയാണ് കരാര്‍ ഒപ്പി ടാന്‍ യൂണിയനുകള്‍ സമ്മതിച്ചത്. പ്രതിമാസം 12 കോടിയില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത ഒരു കാരണവശാലും ഏറ്റെടുക്കാനാവില്ലെന്ന ധനവകുപ്പിന്റേയും മാനേജ് മെന്റിന്റേയും കടും പിടുത്തം ഉപേക്ഷിക്കുകയും 16 കോടിയുടെ ബാധ്യത ഏറ്റെടു ക്കുന്നതിന് നിര്ബന്ധിതരാക്കിയതിന്റേയും പിന്നില്‍ മൂന്നു യൂണിയനുകളുടേയും നേതാക്കളുടെ അഹോരാത്രമുള്ള പ്രവര്‍ത്തനമുണ്ട്.
കരാറിന്റെ ഉള്ളടക്കം
* 137% DA ലയിപ്പിച്ചു
*സര്‍ക്കാരിന്റെ മാസ്റ്റര്‍ സ്കെയില്‍ അംഗീകരിച്ചു.
*ഫിറ്റ്മെന്റ് 10 %
* HRA പുതിയ ശമ്പളത്തിന്റെ 4% കുറഞ്ഞത് 1200 രൂപ.
*ഗ്രാറ്റുവിറ്റി 7 ലക്ഷം 10 ലക്ഷമാക്കി ഉയര്‍ത്തി.
* പ്രാബല്യം 1.6.2021 മുതല്‍
*സാമ്പത്തികാനുകൂല്യം 1.1.2022 മുതല്‍
*കരാര്‍ കാലാവധി 5 കൊല്ലം
*സ്റ്റാഗ്നേഷന് ഇന്‍ക്രിമെന്റ് 5 എണ്ണം
*മെഡിക്കല്‍ റീ ഇംബേഴ്സിന് വയനാടിന് ഒരു ആശുപത്രി കൂടി.
*കൂടുതല്‍ മെഡിക്കല്‍ സഹായത്തിനായി കോര്‍പ്പറേഷനും ജീവനക്കാരും പങ്കാളികളായി പുതിയ വെല്‍ഫെയര്‍ ഫണ്ട്.
*കണ്ണടബത്ത 1000 ല്‍ നിന്നും 1500 ആക്കി.
*യൂണിഫോറം അലവന്‍സ് 1600
* ശമ്പളത്തോടുള്ള അവധി 20
* 200 KM നു പുറത്തു ജോലിചെയ്യുവര്ക്ക് 6 പ്രിവിലേജ് പാസ്സുകൂടി.
* തുടര്‍ച്ചയായി സ്ഥലം മാറ്റപ്പെടുന്നവരെ സംരക്ഷിക്കാന്‍ സ്ഥലം മാറ്റനിയ മത്തിന് ഭേദഗതി.
*ആശ്രിതനിയമനം ആദ്യഘട്ടം പമ്പ് ഓപ്പറേറ്റര്‍, D/C.മറ്റു കാറ്റഗറികളില്‍ ഒഴിവു ണ്ടാകുന്ന മുറയ്ക്ക്
*കോസ്റ്റ് ഓഫ് ഡാമേജ് പിടിത്തത്തിന് കര്‍ശനനിയന്ത്രണം
*ടിക്കറ്റ് റാക്ക് നഷ്ടപ്പെട്ട കേസുകളില്‍ ട്രാന്:മാന്വല്‍ പ്രകാരം മാത്രം നടപടി.
*ശമ്പളസ്കെയില്‍,സേവനവ്യവസ്ഥകള്‍,വേതനഘടന എന്നിവകളിലെ തര്‍ക്കങ്ങള്‍ തുടര്‍ചര്‍ച്ചകളിലൂടെ പരിഹരിക്കും.
സ്വിഫ്റ്റ് കേസിന്റെ പേരില്‍ നുണപ്രചരണം
സ്വിഫ്റ്റിനെതിരെ ഹൈക്കോടതിയില്‍ TDF ആണ് ആദ്യം കേസ് കൊടു ത്തതും സ്റ്റേ വാങ്ങിയതും. പ്രഗത്ഭ അഭിഭാഷകര്‍ ആ കേസിന്റെ നടത്തിപ്പില്‍ അതീ വ ശ്രദ്ധാലുക്കളുമാണ്. ഇക്കഴിഞ്ഞ 10 ന് ഇതു സംബന്ധിച്ച കേസ് കോടതിയില്‍ 404-ാം നമ്പരായി വന്നു. ഇത്ര അവസാന നമ്പര്‍ കേസുകളൊന്നും ഒരു കോടതിയും അന്ന് വാദം കേള്ക്കില്ലായെന്ന് ഹൈക്കോടതിയിലെ കേസുകളെക്കുറിച്ച് വിവരമുള്ള ഏവര്‍ക്കുമറിയാം. പ്രത്യേകിച്ച് അന്ന് അഡ്വ: ജനറല്‍ മാറ്റിവയ്ക്കണമെന്നാ വശ്യപ്പെട്ടിരിക്കുമ്പോള്. ഇതൊന്നുമറിയാതെ കുരുടന്മാ ര്‍ ആനയെക്കണ്ടപോലെ ചിലര്‍ കോടതിക്കു ചുറ്റും കറങ്ങിനടന്ന ശേഷം ഒടുവില്‍ അന്ന് വാദം നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ TDF നെതിരെ “വിവരക്കേടിന്റെ ശബ്ദസന്ദേശം” പ്രചരിപ്പിച്ചു.TDF വക്കീലന്മാര് ഹാജരായില്ലായെന്നും അവര്‍ സ്വിഫ്റ്റിനെ പിന്തുണയ്ക്കുന്നുവെന്നുമാണത്. ഈ ആരോപണത്തെ നിയമപരമായി TDF ചോദ്യം ചെയ്താല്‍ നേതാവ് കുടുങ്ങും. മാന്യതയുടെ പേരിലാണ് ഇതൊന്നും കേട്ട് പ്രതികരിക്കാത്തത്. വക്കീലന്മാര്ക്ക് കോടതിയില്‍ ഹാജരാകാതെ തന്നെ ഗൂഗിളിലൂടെ സ്വന്തം ഓഫീസിലിരുന്ന് കേസിന്റെ വാദത്തില്‍ ഇപ്പോള്‍ പങ്കെടുക്കാമെന്നത് വിവരമുള്ളവരോട് ചോദി ച്ചറിയണം.TDF നെ കേസു നടത്താനോ വക്കീല ന്മാരെ പഠിപ്പിക്കാനോ നേതാവ് മിനക്കെടേണ്ട. അതു നോക്കാനാളുണ്ട്. സ്വന്തം വക്കീല ന്മാരെക്കൊണ്ട് സ്വന്തം കേസ് നേരാം വണ്ണം നടത്താന്‍ നോക്കിയാല്‍ മതി. ഒത്തുകളിക്കുന്ന പതിവ് ഒരി ക്കലും TDF നില്ല. ഒന്നരഡ്യൂട്ടിക്കെതിരെയുംNDR,NPSഅടയ്ക്കാനുള്ള വിധി ഹൈക്കോ ടതിയില്‍ നിന്നും നേടിയത് TDF ആണ്. നേതാവിന്റെ യൂണിയന് കൂടി ഭരണയൂണിയനോട് ചേര്‍ന്ന് പിന്തുണച്ചപ്പോഴാണ് TDF നിര്‍ത്തി വയ്പ്പിച്ച ഒന്നരഡ്യൂട്ടി വീണ്ടും നടപ്പാക്കിയത്. ഇത്തരം വിവരം കെട്ടവരുടെ നുണപ്രചരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുക. മേലില്‍ ഇത്തരം നുണപ്രചരണങ്ങളാവര്ത്തിച്ചാല് നിയമപരമായി നേരിടുന്നതാണ്.
തിരുവനന്തപുരം ആര്.ശശിധരന്
13.1.2022 വര്‍ക്കിംഗ് പ്രസിഡന്റ്