KSTWU

സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സി.എം.ഡി വിളിച്ച യോഗം

സര്‍ക്കുലര്‍ നമ്പര്‍: 7/2024 04.07.2024

സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സി.എം.ഡി വിളിച്ച യോഗം

സുഹൃത്തേ,
സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സി.എം.ഡി ഇന്ന് (04.07.2024ന്) വിളിച്ച യോഗത്തില്‍ റ്റി.ഡി.എഫിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഭാരവാഹികളായ സര്‍വ്വശ്രീ. റ്റി.സോണി, എസ്.കെ.മണി, ശ്രീമതി. വി.ജി.ജയ കുമാരി എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സിക്ക് മികച്ച കളക്ഷന്‍ നേടി ത്തരുന്ന ഷെഡ്യൂളുകള്‍ 12 മണിക്കൂര്‍ വരെയുള്ള സിംഗിള്‍ ഡ്യൂട്ടികളായി മാറ്റുന്നത് നിയമ വിരുദ്ധവും തൊഴിലാളി വിരുദ്ധവും ആണെന്നും ഇത് കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കുമെന്നും ഇത്തരം നിയമവിരുദ്ധ പരിഷ്ക്കാ രങ്ങള്‍ യാതൊരു കാരണവശാലും യൂണിയന്‍ അംഗീകരിക്കുകയില്ല എന്നും യോഗത്തില്‍ അറിയിച്ചു. ഓപ്പറേഷന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ ഏകപക്ഷീ യമായി നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്ക്കരണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു വെന്നും ഇത് ഒരു തരത്തിലും അനുവദിക്കില്ല എന്നും റ്റി.ഡി.എഫ് യോഗത്തില്‍ അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം, സാമ്പത്തിക ആനുകൂല്യങ്ങള്‍, ജോലി സമയം എന്നിവ സംബന്ധിച്ച് എന്ത് പരിഷ്ക്കരണം നടത്താന്‍ ഉദ്ദേശിക്കുന്നു എങ്കിലും അത് ഇന്‍ഡസ്ട്രീസ് ഡിസ്പ്യൂട്ട് ആക്ട് 9(A) പ്രകാരം FORM 4(E) യില്‍ വിശദമായി രേഖപ്പെടുത്തി യൂണിയനുകളെ അറിയിക്കണമെന്നും അത് നിയമ പരമായി പരിശോധിച്ചേ നടപ്പിലാക്കാന്‍ ആകൂ എന്നും റ്റി.ഡി.എഫ് യോഗത്തില്‍ അറിയിച്ചു. ഏകപക്ഷീയമായി ഷെഡ്യൂള്‍ പരിഷ്ക്കരണം നടപ്പിലാക്കില്ല എന്നും യൂണിറ്റുകളില്‍ നഷ്ടത്തിലുള്ള ഷെഡ്യൂളുകള്‍ മാത്രമായി മൂന്ന് അംഗീകൃത യൂണിയനുകളുമായി ചേര്‍ന്ന് യൂണിറ്റുകളില്‍ തന്നെ വിശദമായ ചര്‍ച്ചകള്‍ നടത്തി ഈ മാസം 10-ാം തീയതിക്ക് ഉള്ളില്‍ ഈ ഷെഡ്യൂളുകള്‍ മാത്രമായി പുന:ക്രമീകരിക്കുമെന്നും, ഈ മാസം 12-ാം തീയതി ചീഫ് ഓഫീസില്‍ ചേരുന്ന അംഗീകൃത സംഘടനകളുടെ യോഗത്തില്‍ ആയത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാം എന്നും സി.എം.ഡി യോഗത്തില്‍ അറിയിച്ചു.

റ്റി.സോണി എം.വിന്‍സന്‍റ് MLA

വൈസ് പ്രസിഡന്‍റ് വര്‍ക്കിംഗ് പ്രസിഡന്‍റ്