KSTWU

നിരാഹാരസമരം വിജയം

സര്‍ക്കുലര്‍ നമ്പര്‍: 02/2023

തൊഴിലാളികളേ,
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 6-ാം തീയതി മുതല്‍ ചീഫ് ഓഫീസിനു മുന്നില്‍ റ്റി.ഡി.എഫ് നേതാക്കള്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം ശമ്പളവിതരണം നടത്തിയതിനാല്‍ വ്യാഴാഴ്ച്ച (12.01.2023) രാത്രി യോടെ അവസാനിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി യിലെ തന്നെ ചരിത്രപരമായ സമരത്തിലൂടെയാണ് നമ്മള്‍ ഏവരും കടന്നുപോയത്. റ്റി.ഡി.എഫ് സംസ്ഥാന നേതാക്കളായ ശ്രീ.ബിജു ജോണ്‍, ശ്രീ.എസ്.കെ.മണി എന്നിവരാണ് 6-ാം തീയതി മുതല്‍ സമരമാരംഭിച്ചത്. ഏഴു ദിവസം തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് റ്റി.ഡി.എഫ് നേതാക്കള്‍ തൊഴിലാളിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ 7-ാം ദിവസം ഉച്ചയോടെ അവരുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശാനുസരണം പോലീസ് എത്തുകയും അറസ്റ്റ് ചെയ്ത് ആശുപത്രി യിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും റ്റി.ഡി.എഫ് സംസ്ഥാനനേതാക്കളായ സിജി ജോസഫ്, റ്റി.കെ.നൗഷാദ് എന്നിവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമരം ഏറ്റെടുത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. തുടര്‍ന്ന് രാത്രിയില്‍ ശമ്പളം വരുന്നത് വരേയും നിരാഹാരം തുടരുകയും ചെയ്തു. റ്റി.ഡി.എഫ് തൊഴിലാളി കള്‍ക്ക് വേണ്ടി നടത്തിയ ഈ സമരത്തില്‍ പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് സംസ്ഥാന ജില്ലാനേതാക്കളും ജനപ്രതിനിധികളും ഐ.എന്‍.ടി.യു.സി സംസ്ഥാനപ്രസിഡന്‍റ് ആര്‍.ചന്ദ്ര ശേഖരന്‍, ജനറല്‍ സെക്രട്ടറി വി.ജെ.ജോസഫ്, വൈസ് പ്രസിഡന്‍റ് തമ്പി കണ്ണാടന്‍, ജില്ലാ പ്രസിഡന്‍റ് വി.ആര്‍.പ്രതാപന്‍ മറ്റു ജില്ലാ റീജിയണല്‍ കമ്മറ്റി നേതാക്കള്‍, KSEB ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ INTUC യൂണിയനുകള്‍, NGO അസ്സോസിയേഷന്‍ എന്നിവര്‍ അഭിവാദ്യവും പിന്തുണയും അറിയിച്ച് എത്തുകയുണ്ടായി. 7 ദിവസം നീണ്ടുനിന്ന നിരാഹാരസമരത്തില്‍ പങ്കെടുത്ത റ്റി.ഡി.എഫ് സംസ്ഥാന, ജില്ലാ, യൂണിറ്റ് നേതാക്കള്‍ക്കും നേരിട്ടെ ത്തിയും മനസ്സുകൊണ്ടും ഈ സമരത്തിന് പിന്തുണയറിയിച്ച മറ്റ് യൂണിയന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എല്ലാം നന്ദി അറിയിക്കുന്നു. തൊഴിലാളികള്‍ ഒരുമിച്ചുനിന്നാല്‍ ഏതുസമരവും വിജയത്തില്‍ എത്തിക്കാമെന്നതിന് തെളിവാണ് ഈ സമരം.കെ.എസ്.ആര്‍.ടി.സി യില്‍ ചരിത്രത്തില്‍ ഇല്ലാത്തവിധം തൊഴിലാളി ദ്രോഹ നടപടികളുമായി സര്‍ക്കാരും മാനേജ്മെന്‍റും മുന്നോട്ടുപോകുമ്പോള്‍തൊഴിലാളികളുടെ എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി സംഘടനാപരമായും നിയമപരമായും പോരാട്ടം നടത്തുന്നത് റ്റി.ഡി.എഫ് മാത്രമാണ്. ശമ്പളം നല്‍കാ
ത്തതിനെതിരേയും NDR,NPS,LIC എന്നിവയുടെ തുക യഥാസമയം അടയ്ക്കാത്ത തിനെതിരേയും, സ്വിഫ്റ്റ് കമ്പനി, നിയമവിരുദ്ധ സിംഗിള്‍ ഡ്യൂട്ടി, മെക്കാനിക്കല്‍ വര്‍ക്ക് നോംസ് പരിഷ്ക്കരണം തുടങ്ങി എല്ലാ തൊഴിലാളിവിരുദ്ധ നടപടി കള്‍ക്കെതിരേയും റ്റി.ഡി.എഫ് നിരന്തര പോരാട്ടത്തിലാണ്. നിയമവിരുദ്ധ സിംഗിള്‍ ഡ്യൂട്ടിക്കെതിരേയും മെക്കാനിക്കല്‍ വിഭാഗത്തിന്‍റെ അശാസ്ത്രീയ വര്‍ക്ക് നോംസ് പിന്‍വലിക്കുന്നതിനുമായുള്ള നമ്മുടെ നിയമപോരാട്ടം തുടരുകയാണ്. എന്നാല്‍ മറ്റു പല യൂണിയനുകളും മാനേജ്മെന്‍റിന്‍റേയും സര്‍ക്കാരിന്‍റേയും തൊഴിലാളിദ്രോഹനടപടികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. ഇതാണ് തൊഴിലാളിദ്രോഹ നടപടികള്‍ സ്വീകരിക്കാന്‍ മാനേജ്മെന്‍റിന് ശക്തി പകരുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ മറ്റു അവകാശങ്ങള്‍ക്കായി റ്റി.ഡി.എഫ് പോരാട്ടം തുടരും.

തുടര്‍സമരങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുക.
പിന്തുണച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി..

തിരുവനന്തപുരം എം.വിന്‍സന്‍റ് MLA
13.01.2023 വര്‍ക്കിംഗ് പ്രസിഡന്‍റ്