മുഖപ്രസംഗം
നുണപ്രചരണങ്ങളെ കരുതിയിരിക്കുകസുഹൃത്തുക്കളെ,ശമ്പളപരിഷ്ക്കരണചര്‍ച്ച ഗതാഗതമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഈ മാസം 9 ന് നടക്കുകയാണ്. പ്രധാനതര്‍ക്കവിഷയങ്ങളില്‍ അനുകൂലതീരുമാന മുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലപണിമുടക്ക് നടത്താന്‍ അംഗീകൃത യൂണിയനു കള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പരസ്പരചര്‍ച്ചയും ധാരണയും ഉണ്ടായിട്ടുണ്ട്. ശമ്പളപരിഷ്ക്കരണത്തിനായി ടി.ഡി.എഫ് കഴിഞ്ഞ അഞ്ചരക്കൊല്ലമായി നടത്തുന്ന നിരന്തരസമരത്തിന്‍റെ തുടര്‍ച്ചയാണ് നവംബര്‍ 6 ലെ പണിമുടക്ക്. ഈ പണി മുടക്കിന്‍റെ വന്‍വിജയത്തില്‍ വെറളി പിടിച്ച ചില യൂണിയനുകളും, വ്യക്തികളും ദുഷ്ടലാക്കോടെ യൂണിയനെതിരേയും, നേതാക്കള്‍ക്കെതിരേയും നവമാദ്ധ്യമ ങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. കെ-സ്വിഫ്റ്റ് കമ്പനി ക്കെതിരെ നല്‍കിയ കേസില്‍ […]